വളര്‍ത്തു മകളെ പീഡിപ്പിച്ചതായുള്ള ആരോപണങ്ങള്‍ വൂഡി അലന്‍ നിഷേധിച്ചു

single-img
8 February 2014

തന്‍റെ വളര്‍ത്തു മകളെ താന്‍  കുട്ടിക്കാലത്ത് പീഡിപ്പിച്ചിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ സംവിധായകന്‍ വൂഡി അലന്‍ നിഷേധിച്ചു.ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൂഡി അലന്‍ പ്രതികരിച്ചു.ന്യൂയോര്‍ക്ക് ടൈംസ്‌ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്ത ഓപ്പോസിറ്റ് എഡിറ്റോറിയലില്‍ ആണ് അലന്റെ പ്രതികരണം.

Support Evartha to Save Independent journalism

അഞ്ചു ദിവസം മുന്‍പ് ഇതേ പത്രം പ്രസിദ്ധീകരിച്ച കത്തിലൂടെ ആണ് വൂഡി അലന്റെ വളര്‍ത്തു മകളായിരുന്ന ഡൈലാന്‍ ഫാരോ അലനെതിരെ ആരോപണം ഉന്നയിച്ചത്.തന്റെ കുട്ടിക്കാലത്ത് തന്റെ വളര്‍ത്തച്ഛനായിരുന്ന വൂഡി അലന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു ആരോപണം.ഡൈലാന്‍ ഫാരോയ്ക്ക് ഇപ്പോള്‍ 28 വയസ്സുണ്ട്.1993-ലാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നത് എന്നാണു ഫാരോ പറയുന്നത്.അലന്റെ പുതിയ സിനിമയായ “ബ്ലൂ ജാസ്മി”ന് ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച അവസരത്തിലാണ് ഇരുപതു വര്ഷം മുന്‍പ് നടന്ന സംഭവത്തിന്റെ വെളിപ്പെടുത്തലുമായി ഡൈലാന്റെ രംഗപ്രവേശം.

എന്നാല്‍ ആരോപണത്തെ നിഷേധിച്ചുകൊണ്ട് അലന്‍ പറയുന്നത് തന്റെ പഴയ ജീവിതപങ്കാളി ആയിരുന്ന മിയ ഫാരോ നടത്തുന്ന പ്രതികാര നാടകത്തിലെ കരു മാത്രമാണ് ഡൈലാന്‍ എന്നാണു.മിയ ഫറോ അലന്റെ നിരവധി സിനിമകളില്‍ നായികയായിരുന്ന പ്രശസ്ത ഹോളിവുഡ് നടി കൂടിയാണ്. ഒരച്ഛന്‍ എന്ന നിലയില്‍ താന്‍ നല്‍കിയ സ്നേഹം ഡൈലാന്‍ തിരിച്ചറിയുന്നില്ല എന്നും അലന്‍ കുറ്റപ്പെടുത്തി.