ഫഹദിന്റെയും നസ്രിയയുടെയും വിവാഹനിശ്ചയം കഴിഞ്ഞു : വിവാഹം ആഗസ്റ്റ്‌ 21 നു

single-img
8 February 2014

മലയാളസിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് തിരുവനന്തപുരം താജ് ഹോട്ടലിൽ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം ആഗസ്റ്റ് 21 ന് നടക്കും. ഇരുവരുടെയും വിവാഹം നേരത്തെ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നതാണ്.

ദുബായിൽ ഷൂട്ടിംഗ് തിരക്കിലായിരുന്ന ഫഹദ് ഇന്നു രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്രിയയ്ക്ക് വളയിട്ടത്. മുസ്ലീം ആചാരപ്രകാരം പെണ്‍കുട്ടിയെ വരന്റെ വീട്ടുകാര്‍ക്ക്‌ ഇഷ്‌ടപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ചടങ്ങാണിത്‌. ചടങ്ങിനുശേഷം ഇരുവരും മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തി.