ഡല്‍ഹിയില്‍ പതിനാലു വയസ്സുള്ള മണിപ്പൂരി ബാലിക ബലാല്‍സംഗം ചെയ്യപ്പെട്ടു

single-img
8 February 2014

ഡല്‍ഹിയില്‍ പതിനാലു വയസ്സുള്ള മണിപ്പൂരി ബാലികയെ വീട്ടുടമയുടെ പതിനെട്ട് വയസ്സുള്ള മകന്‍ ബലാല്‍സംഗം ചെയ്തു.ഇന്നലെ രാവിലെ പത്തുമണിയോടു കൂടി സൌത്ത് ഡല്‍ഹിയിലുള്ള മുനീര്‍ക്കയിലാണ് സംഭവം നടന്നത്.

Support Evartha to Save Independent journalism

വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേയ്ക്ക് പോയ ബാലികയെ പ്രതി ഒരു മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വെച്ച് കടന്നു പിടിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തെ ഒരു മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു എന്നാണു പോലീസിന്റെ റിപ്പോര്‍ട.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ മുഖത്തും മറ്റും പരിക്കുകളോടെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വടക്ക്-കിഴക്കന്‍ പ്രവിശ്യയിലുള്ള ആളുകളോട് ഡല്‍ഹി നിവാസികള്‍ അതിക്രമം കാട്ടുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന അവസരത്തില്‍ ആണ് ഈ സംഭവം.കഴിഞ്ഞയാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ഒരു എം എല്‍ എയുടെ മകനായ നിഡോ ടാനിയയെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.

ബലാല്‍സംഗത്തിന്റെ കാര്യത്തിലും ദില്ലി ലോകശ്രദ്ധയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്.ഡല്‍ഹി രാജ്യത്തിന്റെ ബലാല്‍സംഗം തലസ്ഥാനമായി മാറുകയാണെന്ന് സംശയം ഉണ്ടാകുന്ന രീതിയിലാണ് ഈയടുത്ത് അവിടെ നടക്കുന്ന സംഭവങ്ങളുടെ ഗതി.