യുഡിഎഫിലെ ചെറുകക്ഷികളെ കോണ്‍ഗ്രസ് പിളര്‍ത്തുന്നുവെന്ന് ആര്‍.ബാലകൃഷ്ണപിള്ള

single-img
7 February 2014

06-balakrishna-pillaiയുഡിഎഫിലെ ചെറുകക്ഷികളെ കോണ്‍ഗ്രസ് പിളര്‍ത്തുകയാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ആരോപിച്ചു. സിഎംപിയെയും ജെഎസ്എസിനെയും പിളര്‍ത്തിയ കോണ്‍ഗ്രസ് അടുത്തുതന്നെ കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെയും പിളര്‍ത്തും. ഗണേഷനെ കൂട്ടുപിടിച്ച് ഞങ്ങളെ പിളര്‍ത്താന്‍ നോക്കിയതാണ്. എന്നാല്‍ അത് നടന്നില്ല.

സീറ്റ് വിഭജനം സംബന്ധിച്ച് ചെറുകക്ഷികളുമായി ആലോചിക്കാറില്ലെന്നും പിള്ള പറഞ്ഞു. യുഡിഎഫ് എന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ് എം എന്നിവര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.