ദേശീയ മിറ്ററല് വാല് വ് റിപ്പയര് ശില്പശാല പരുമലയില് ഫെബ്രുവരി 8 ന്‍

single-img
7 February 2014

mitral valveപത്തനംതിട്ട:- ഡോ. കെ.എം ചെറിയാന്റ് നേത്രത്വത്തില്‍ പരുമലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ഗ്രീഗോറിയോസ് കാര്‍ഡിയോ വാസുകുലര്‍ സെന്റ്രില്‍ ഫെബ്രുവരി 8 നു ദേശീയ മിറ്ററല്‍ ശില്പശാല നടത്തുന്നു. ഇതിന്‍ നേത്രത്വം നല്‍കുന്നത് സ്വിറ്റ്സര്‍ലന്റിലെ ജനീവ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രൊഫ. അഫ്കിന്ദയോസ് കലാംഗൂസാണ്‍ (ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റ്) . ഹ്രദയത്തിലെ മിറ്ററല്‍ വാലവ് പ്രധാന നാലു വാലവുകളില്‍ കൂടുതല്‍ രോഗം കണ്ടുവരുന്ന ഒരു വാലവാണ്‍. രോഗത്തിന്റ് ഗൌരവമനുസരിച്ച് ഹ്രദയം തുറന്നും തുറക്കാതെയും ഇത്തരം ശസ്ത്രക്രീയകള്‍ നടത്താവുന്നതാണ്‍. ജന്മാനാതന്നെ മിറ്ററല്‍ വാലവിനു കട്ടിപിടിക്കുന്ന ഈ രോഗത്തിന്‍ പ്രൊഫ. കലാംഗൂസ് നിര്‍മ്മിച്ച പ്രത്യേക തരം റിംഗ് ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്‍. ഇത്തരം റിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ആജീവനാന്തം കഴിക്കുന്ന മരുന്ന് ഒഴിവാക്കാവുന്നതാണ്‍. ഈ ശില്പശാലയില്‍ ഡോ. ഗീവര്‍ഗീസ് കെ മാത്യു, ഡോ. മധു പൌലോസ് ചാണ്ടി, ഡോ. ആനന്ദ് ശ്രീനിവാസന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്‍. ശസ്ത്രക്രീയക്ക് പ്രൊഫ. കലാംഗൂസ്, ഡോ. കെ.എം ചെറിയാന്‍, ഡോ. സുനില്‍ അഗര്‍വാള്‍, ഡോ. സഞയ് ചെറിയാന്‍ എന്നിവര്‍ നേത്രത്വം നല്‍കുന്നതാണ്‍. ഈ ശസ്ത്രക്രീയകള്‍ നടക്കുന്ന സമയത്തുതന്നെ കൊണ്‍ഫെറന്‍സ് ഹാളില്‍ ഇതിന്റ് തത്സമയ സപ്രേഷണം ഉണ്ടായിരിക്കുന്നതാണ്‍.