കെ കെ രമ നിരാഹാരം അവസാനിപ്പിച്ചു

single-img
7 February 2014

തിരുവനന്തപുരം: കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന  നിരാഹാരസമരം അവസാനിപ്പിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട്  അന്വേഷിപ്പിക്കണം എന്ന്  ആവശ്യപ്പെട്ട് ആയിരുന്നു രമ നിരാഹാരസമരം നടത്തിയത്.അഞ്ചു ദിവസമായി നിരാഹാരം തുടരുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്ക് കണക്കിലെടുത്താണ് നിരാഹാരസമരം അവസാനിപ്പിക്കുന്നതെന്ന് ആര്‍എംപി നേതാക്കള്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് തത്വത്തില്‍ അംഗീകാരം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.മുഖ്യമന്ത്രിയുടെ ഉറപ്പിനെ മുഖവിലയ്ക്ക് എടുക്കുന്നതായി ആർ.എം.പി നേതാവ് എൻ.വേണു മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിനുള്ള സാങ്കേതികമായും നിയപരമായുമുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.