ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റ്‌ :ഇന്ത്യയ്ക്ക്‌ ബാറ്റിങ്‌ തകര്‍ച്ച

single-img
7 February 2014

indiaന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക്‌ ബാറ്റിങ്‌ തകര്‍ച്ച.ഒടുവിൽ വിവരം ലഭികുമ്പോൾ  നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 130 റണ്‍സ് എടുത്തിട്ടുണ്ട്.ശിഖര്‍ ധവാന്(0)‍, ചേതേശ്വര്‍ പൂജാര(1), വിരാട്‌ കോഹ്‌ലി(4), മുരളി വിജയ്(26) എന്നിവരാണു പുറത്തായത്‌. രോഹിത് ശര്‍മ്മ(67) രഹാന(23) എന്നിവരാണ് ഇപ്പോള്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത്. ഇന്ത്യ ഇപ്പോള്‍ 373 റണ്‍സിന് പുറകിലാണ്. ഫോളൊ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 174 റണ്‍സ് കൂടി വേണം.നേരത്തെ മക്കല്ലത്തിന്‍റെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍  ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്ങ്സില്‍ 503 റണ്‍സെടുത്തിരുന്നു. മൂന്നിന്‌ 30 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലാന്‍ഡിനെ മക്കല്ലവും വില്യംസണും ആണു രക്ഷിച്ചത്‌. ഇരുവരും ചേര്‍ന്ന്‌ നാലാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീർത്തുതിരുന്നു .