റബ്ബർ കർഷകർക്ക് ആശ്വാസം ആയി ഒടുവിൽ സർക്കാർ നടപടി

single-img
7 February 2014

rubber റബ്ബർ കർഷകർക്ക് ആശ്വാസം ആയി ഒടുവിൽ സർക്കാർ നടപടി. വിപണിയിലെ വിലയിലും രണ്ടുരൂപ അധികം നല്‍കി റബ്ബര്‍ സംഭരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.റബ്ബര്‍ വില ഇടിയുന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിസഭാ ഇപ്പോൾ ഇങ്ങനെ ഒരു  തീരുമാനം എടുത്തത് . ടയര്‍ കമ്പനികളെ പരിധിയില്ലാതെ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.എന്നാല്‍, ആഗോള വിപണിയിലെ വിലക്കനുസരിച്ചാണ് ആഭ്യന്തര വിപണിയിലും റബ്ബര്‍ വില ഇടിഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. റബ്ബര്‍ സംഭരണം നടത്താന്‍ സര്‍ക്കാരിന് പണം പ്രശ്‌നമാവില്ലെന്ന് ധനമന്ത്രി കെ.എം മാണിയും വ്യക്തമാക്കിയിട്ടുണ്ട്.