ടി പി കേസ്:പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്ന് ഇ പി ജയരാജന്‍

single-img
7 February 2014

epടി പി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്ന് സിപിഎം നേതാവ്വും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം  ഇ പി ജയരാജന്‍.പത്തനംതിട്ട അടൂരില്‍ പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്രയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.തെക്കും വടക്കുമില്ലാത്ത പാര്‍ട്ടിയാണ് ആര്‍.എം.പി. എല്ലാവരും രാഷ്ട്രീയ പക്വത കാണിക്കണമെന്നും ജയരാജന്‍ പറഞ്ഞു. പിണറായിയെ കേസില്‍ കുടുക്കാനാണ് ആര്‍.എംപി ശ്രമിക്കുന്നത് ഇ പി ജയരാജന്‍ പറഞ്ഞു  .ടി പി കേസില്‍ സിപിഎമ്മിനെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും പിണറായി വിജയന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.