ആള്‍ ദൈവത്തിനെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കിയ സ്ത്രീയെ കോടതി വളപ്പിലിട്ടു വെടിവെച്ചുകൊന്നു

single-img
7 February 2014

ആള്‍ ദൈവത്തിനെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കിയ സ്ത്രീയെ കോടതി വളപ്പില്‍ വെച്ച് അജ്ഞാതര്‍ വെടി വെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്.

ഗോവിന്ദാനന്ദ് തീറത്ത് എന്ന പ്രാദേശിക ആള്‍ദൈവം തന്നെ ബലാല്‍സംഘം ചെയ്തതായി ആരോപിച്ചു മൂന്നു വര്‍ഷമായി നിയമ പോരാട്ടം നടത്തുകയാണ് ഈ 25 കാരിയായ യുവതി.മൊഴി കൊടുക്കാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് അജ്ഞാത സംഘം യുവതിയ്ക്കും അമ്മയ്ക്കും നേരെ നിറയൊഴിച്ചത്.സംഭവത്തില്‍ യുവതിയുടെ മാതാവിനും   ഗുരുതരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.സംഭവത്തിന്‌ പിന്നില്‍ പ്രസ്തുത ആള്‍ ദൈവം തന്നെ ആണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു ആള്‍ ദൈവമായ ഭാഗീരഥി ബാബയെയും പോലീസ് സംശയിക്കുന്നു.

എന്നാല്‍ യുവതി പരാതി നല്‍കിയിട്ട് മൂന്നു വര്‍ഷമായിട്ടും ഗോവിന്ദാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.