കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; പുറപ്പെടുവിച്ചത് നിര്‍ദ്ദേശങ്ങള്‍ മാത്രം, അന്തിമ വിജ്ഞാപനമായിട്ടില്ലെന്ന് വീരപ്പ മൊയ്‌ലി

single-img
6 February 2014

veerappa_moily_667x500വിവാദമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ കരടു വിജ്ഞാപനം പുറപ്പെടുവിക്കൂ. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത് ചില നിര്‍ദേശങ്ങള്‍ മാത്രമാണെന്നും മന്ത്രി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.