എസ്. നടരാജന്റെ ഉറപ്പില്‍ വിയ്യൂര്‍ ജയിലിനു മുന്നിലെ നിരാഹാരസമരം അവസാനിപ്പിച്ചു

single-img
6 February 2014

viyyur_strike_02062014ടിപി വധക്കേസ് പ്രതികള്‍ക്ക് ജയിലിനുള്ളില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ജയിലിനു മുന്നില്‍ പ്രതികളുടെ ബന്ധുക്കള്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ജയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷനംഗം എസ്. നടരാജന്‍ സംഭവം അന്വേഷിക്കുമെന്ന് ഉറപ്പുനല്കിയതിനെ തുടര്‍ന്നാണ് മൂന്നുദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്. ജയില്‍ സന്ദര്‍ശനത്തിനു ശേഷം സമരപ്പന്തലിലെത്തി പ്രതികളുടെ ബന്ധുക്കളെ കണ്ട കമ്മീഷനംഗം അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പു നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.