ലാവ്‌ലിൻ ഇടപാടിൽ നഷ്ടമുണ്ടായിട്ടില്ലെന്ന് സർക്കാർ

single-img
6 February 2014

SNC-Lavalinലാവ്‌ലിൻ ഇടപാടിൽ നഷ്ടമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ലാവലിൻ കമ്പനി കരാർ കൃത്യമായി പാലിച്ചതായി ഊർജ്ജവകുപ്പ് കോടതിയെ അറിയിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരാനിരിക്കെയാണ് ഇടപാടില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് കാണിച്ചും കമ്പനിയെ ന്യായീകരിച്ചും ഊര്‍ജ വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും മറ്റും കുറ്റവിമുക്തരാക്കിയതിനെതിരെ ഫിബ്രവരി പതിനൊന്നിന് ഹൈക്കോടതി പരിഗണിക്കുന്ന റിവിഷന്‍ ഹര്‍ജികളിലാണ് സര്‍ക്കാര്‍ കക്ഷി ചേരാനിരുന്നത്.

സിഐജി റിപ്പോർട്ട് അതിശയോകതികലർന്നതാണ്. ലാവ്‌ലിൻ കമ്പനിയിൽ നിന്ന് ധനസഹായം ലഭിച്ചില്ല എന്നതു ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ ഊർജ്ജവകുപ്പ് വ്യക്തമാക്കി.ഇടപാടില്‍ 374.5 കോടി രൂപയുടെ അഴിമതി നടന്നുവെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെയും സത്യവാങ്മൂലത്തില്‍ ഊര്‍ജവകുപ്പ് തള്ളിക്കളഞ്ഞിട്ടുണ്ട്.