മലാലയ്ക്ക് കുട്ടികളുടെ നൊബേല്‍ നോമിനേഷന്‍

single-img
6 February 2014

Malala Yousafzai back at schoolകുട്ടികളുടെ നൊബേല്‍ സമ്മാനം എന്നു വിശേഷിപ്പിക്കുന്ന വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് താലിബാന്റെ വെടിയേറ്റ പാക് ബാലിക മലാല യുസുഫ്‌സായിയ്ക്ക് നോമിനേഷന്‍ ലഭിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള മലാലയുടെ പ്രവര്‍ത്തനങ്ങളാണ് കുട്ടികളുടെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണം.

മലാല പാക്കിസ്ഥാനിലെ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് ചെയ്തതെന്ന് അവാര്‍ഡ് ജൂറിയായ 15-കാരന്‍ ലിവ് കെജല്‍ബര്‍ഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി മലാലയേയും പരിഗണിച്ചിരുന്നു.