97- മത് മദ്ധ്യതിരുവിതാംകൂര് ഓര്ത്തഡോക്സ് കണ് വെന്ഷന് 2014 ഫെബ്രുവരി 7 മുതല് 13 വരെ

single-img
6 February 2014

makkamkunnu conventionപത്തനംതിട്ട:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുരാതനവും പ്രശസ്തവുമായ മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്ത്ഡോക്സ് കണ്‍ വെന്‍ഷന്റ് 97-മത് സമ്മേളനം 2014 ഫെബ്രുവരി 7 മുതല്‍ 14 വരെ നടത്തപ്പെടുന്നു.  ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം “ നാം എഴുന്നേറ്റ് പണിയുക” എന്നതാണ്‍. ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ഇടവക വികാരി ഫാ. ജോര്‍ജ്ജ് വര്‍ഗീസ് വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതോടെ ഈ വര്‍ഷത്തെ സമ്മേളനത്തിന്‍ തുടക്കം കുറിക്കും.രാവിലെ 10.30 നു ധ്യാനം നയിക്കുന്നത് സെന്റ് ബേസില്‍ ഗോസ്പല്‍ ടീം ആണ്‍. ഉച്ചകഴിഞ്ഞ് വനിതാ സമ്മേളനത്തില്‍ സ്ത്രീ സമാജ ഭദ്രാസന വൈസ് പ്രസിഡന്റ്  വെരി. റവ. ഫാ തോമസ് ജോണ്‍സണ്‍ കോര്‍ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയില്‍ ശ്രീമതി മെര്‍ലിന്‍ റ്റി മാത്യു ചെങ്ങന്നൂര് കളാസ് നയിക്കും. 8 ശനിയാഴ്ച രാവിലെ 10 നു ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി. യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കും. ഉച്ചക്ക് 1.30 നു ഭദ്രാസന യുവതീ സമാജ സമ്മേളനത്തില്‍ അഭി. കുറിയാക്കോസ് മാര്‍ കളിമീസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കടമ്പനാട് നസ്രത്ത് കോണ് വെന്റ് സിസ്റ്റര്‍ ക്രിസ്റ്റീന സി.എല്‍.ജി കളാസ് നയിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് യുവജന സമ്മേളനത്തില്‍ അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് അദ്ധ്യക്ഷത വഹിക്കും. കളിനിക്കല്‍ സൈക്കോളജിസ്റ്റ് ജോര്‍ജി ജോസഫ് കളാസ് നയിക്കും. 9 തീയതി ഞായറാഴ്ച രാവിലെ 7.15 നു പ്രഭാത നമസ്ക്കാരവും 8.15 നു വിശുദ്ധ അഞ്ചിന്മേല്‍ കുറുബാനയും തുടര്‍ന്ന് 9.45 നു കണ്വ്ന്‍ഷന്‍ ഉദ്ഘാടനം ഇടുക്കി ഭദ്രാസനാദിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നതായിരിക്കും. തുടര്‍ന്ന് നടക്കുന്ന സണ്ഡേസൂകൂള്‍ ബാലികാബാല സംഗമത്തിന്‍  ഫാ. മാത്യു തോമസിന്റ് നേത്രത്വത്തിലുള്ള ജീസസ് വേ ചൈല്‍ഡ് മിനിസ്റ്ററി കളാസ് നയിക്കുന്നതാണ്‍. വൈകിട്ട് 7.15 നു നടക്കുന്ന സമ്മേളനത്തില്‍ അഭി. കുറിയാക്കോസ് മാര്‍ കളിമീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഫാ. സഖറിയാസ് തോമസ് പുതുപ്പളി സുവിശേഷ പ്രസംഗം നടത്തും.  10 തീയതി തിങ്കളാഴ്ച വി. മൂന്നു നോമ്പ് ആരംഭ ദിവസം രാവിലെ 10.30 നു ഫാ. ഡോ. റെജി മാത്യു മാവേലിക്കര ധ്യാനം നയിക്കും 12.30 നു ഉച്ചനമസ്ക്കാരം, 2 മണിക്ക് കൌണ്‍സിലിംഗിനും വി. കുമ്പസാരത്തിനും ഫാ. സജി തോമസ് തറയില്‍, ഫാ. ഗബ്രിയേല്‍ ജോസഫ് എന്നിവര്‍ നേത്രത്വം നല്‍കും. വൈകിട്ട് 7.15 നു അഭി. കുറിയാക്കോസ് മാര്‍ കളിമീസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ ഫാ. ഷിബു വര്‍ഗീസ് മെഴുവേലി സുവിശേഷ പ്രസംഗം നടത്തും. നടുനോമ്പ് ദിവസമായ 11 നു ചൊവ്വാഴ്ച രാവിലെ സുവിശേഷസമ്മേളനത്തിന്‍ കുരിയാക്കോസ് മാര്‍ കളിമീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. അന്നേ ദിവസം വൈകിട്ട് ഫാ. റെജി ലൂക്കോസ് തിരുവനന്തപുരം പ്രസംഗിക്കും. 12 നു വൈകിട്ട് 7.15 നു മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷന്‍ അഭി. ഡോ. യുഹന്നോന്‍ മാര്‍ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണം നടത്തും. കോല്ലം സാന്‍പിയോ കപ്പൂച്യന്‍ റീട്രീറ്റ് സെന്ററിലെ ഫാ. ബോബി ജോസ് കട്ടിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. 13 തീയതി വ്യാഴാഴ്ച വിശുദ്ധ നോമ്പ് വീടല്‍ രാവിലെ 6.30 നു പ്രഭാത നമസ്ക്കാരം തുടര്‍ന്ന് കുര്‍ബ്ബാനയും, നടു നോമ്പ് ദിവസം ഉച്ചക്ക് മിതമായ നിരക്കില്‍ ഭക്ഷണം ഉണ്ടായിരിക്കുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.