രമയുടെ ആരോഗ്യസ്ഥിതി വഷളായി;ആശുപത്രിയിലാക്കണം എന്ന് ഡോക്ടർമാർ

single-img
6 February 2014

kkടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്ന കെകെ രമയുടെ ആരോഗ്യനില കൂടുതൽ വഷളാ‍കുന്നതായി ഡോക്ടര്‍മാര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാണെങ്കിലും രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അസിഡിറ്റിയും കൂടിയിട്ടുണ്ട്.ഈ നിലയില്‍ രമയുടെ നിരാഹാര സമരം തുടരുന്നത് ആരോഗ്യനില വഷളാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം ആശുപത്രിയിലേക്ക് പോകില്ലെന്ന നിലപാടിലാണ് രമ. ഇഞ്ചക്ഷന്‍ എടുക്കാനും രമ വിസമ്മതിച്ചു. രമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ചെറുക്കുമെന്ന് ആർ.എം.പി പ്രവർത്തകരും വ്യക്തമാക്കിയിട്ടുണ്ട്.