ജസീറ സമരം പിന്‍വലിച്ചു

single-img
6 February 2014

jazeeraകൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്കുകയോ അതു നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാ ചെയ്യണമെന്നാവശ്യപ്പെട്ട് ജസീറ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ചിറ്റിലപ്പള്ളിക്കെതിരായി നല്കിയിരുന്ന പരാതിയും ജസീറ പിന്‍വലിച്ചു.

എന്നാല്‍ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം ജസീറയ്ക്ക് ഇനി നല്‍കില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചു. ഈ തുക സാമൂഹ്യക്ഷേമ വകുപ്പിന്റെ താലോലം പദ്ധതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ ജസീറയുടെ മക്കളുടെ പേരില്‍ തുക നല്‍കാന്‍ തയാറാണെന്ന് ചിറ്റിലപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമരം നടത്തിയത് താനാണെന്നും തന്റെ പേരില്‍ തന്നെ തുക നല്‍കണമെന്നും ആവശ്യപ്പെട്ട് ജസീറ ചിറ്റിലപ്പള്ളിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് പോലീസ് പരാതിയും നല്‍കി.