ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍്റ് മികച്ച സ്കോറിലേക്ക്

single-img
6 February 2014

newഇന്ത്യ-ന്യൂസിലാന്‍്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍്റ് നാലു വിക്കറ്റ് നഷ്ടത്തില്‍ 329  റണ്‍സെടുത്ത് മികച്ച സ്കോറിലേക്ക്.തുടക്കത്തിൽ നേരിട്ട  തിരിച്ചടിക്കു ശേഷമാണ് കെയിന്‍ വില്യംസന്‍്റെയും ബ്രണ്ടന്‍ മക്ക്കെല്ലത്തിന്‍്റെയും സെഞ്ച്വറി മികവില്‍ മികച്ച സ്കോര്‍ കിവിസ്  പടുത്തുയര്‍ത്തിയത്. 30 റെണ്‍സെടുക്കുമ്പോഴേക്കും മുന്നു വിക്കറ്റ് നഷ്ടമായിടത്തുനിന്നാണ് ന്യൂസിലാന്‍്റ് തകപ്പര്‍ സ്കോറിലേക്ക് കരകയറിയത്.143റണ്‍സുമായി ഗ്രൗണ്ടില്‍ മക്കെല്ലം പുറത്താവാതെ നില്‍ക്കുകയാണ്. 42 റണ്‍സുമായി ആന്‍്റേഴ്സണ്‍ ആണ് മക്കെല്ലത്തിനു കൂട്ട്.ഇന്ത്യക്കു വേണ്ടി സഹീര്‍ഖാനും ഇശാന്ത് ശര്‍മയും രണ്ടു വിക്കറ്റു വീതം നേടി. ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍്റിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.നേരത്തെ ഇന്ത്യക്കെതിരായിട്ടുള്ള ഏകദിന പരമ്പര ന്യൂസിലാന്‍്റ് തൂത്തുവാരിയിരുന്നു.