വിഴുങ്ങിയ സ്വര്‍ണം പുറത്ത് വന്നില്ല:യുവാവ് കുടുങ്ങി

single-img
6 February 2014

gold-pillsനാട്ടിലേക്കു കടത്താന്‍ ദുബായില്‍നിന്ന് വിഴുങ്ങിയ സ്വര്‍ണം നാട്ടിലെത്തി നാലുദിവസം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശാരീരികാസ്വാസ്ഥ്യംമൂലം ആശുപത്രിയിലെത്തിയ കാസര്‍കോട് പച്ചങ്ങാട് സ്വദേശിയായ യുവാവിനെ സ്‌കാനിങ്ങ് നടത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്.സ്വർണ്ണം പുറത്തുവരാനായി യുവാവിന് എനിമ നല്കി കിടത്തിയിരിക്കുകയാണ് ആശുപത്രി അധികൃതരാണു വിവരം പോലീസിനെ അറിയിച്ചത്.

കാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണമാണ് ഇയാള്‍ വിഴുങ്ങിയത്.സ്വര്‍ണം പുറത്തുവരുന്നതും കാത്ത് പൊലീസും ആശുപത്രിക്ക് പുറത്ത് കാവലുണ്ട്.