കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: അന്വേഷണത്തിന് ഉത്തരവ്‌,ദീക്ഷിതിനെതിരെ എഫ്‌ഐആര്‍ ഉടന്‍

single-img
6 February 2014

sheelaകോമണ്‍വെല്‍ത്ത് ഗെയിംസിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍ ഉത്തരവിട്ടു.ഇത് സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് അയച്ചുകഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇറക്കുമതി ചെയ്ത തെരുവു വിളക്കുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ഉത്തരവ്.പണി വിലയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് തെരുവു വിളക്കുകള്‍ വാങ്ങിയെന്നാണ് ആരോപണം. നേരത്തെ സി.എ.ജിയും പ്രധാനമന്ത്രി നിയോഗിച്ച ഷിംഗ്ലു കമ്മിറ്റിയും ഇടപാടില്‍ രാജ്യത്തിന് കോടിക്കണക്കിന് രൂപ നഷ്ടം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴമതിക്കേസില്‍ ഷീല ദീക്ഷിതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും കത്തയച്ചിരുന്നു.കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും എന്നാല്‍ ആരേയും വ്യക്തിപരമായി ലക്ഷ്യംവച്ചുകൊണ്ടുള്ള അന്വേഷണമല്ല നടത്തുകയെന്നും ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതി വ്യക്തമാക്കി.