ഗൂഡാലോചന സി.ബി.ഐ അന്വേഷിക്കുന്നതില്‍ എന്തു നിയമ തടസ്സമാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: അഡ്വ. ബിന്ദു കൃഷ്ണ

single-img
6 February 2014

binduടി.പി. ചന്ദ്രശേഖരന്‍ വധഗൂഡാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന കാര്യത്തില്‍ എന്ത് നിയമതടസമാണ് ഉണ്ടാകുന്നതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ.ബിന്ദു കൃഷ്ണ. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍

ചില പോലീസുകാരില്‍ നിന്നും കോടിയേരി ബാലകൃഷ്്ണന്റെ പ്രേതം അകന്നുപോകാത്തതാണ് മാനന്തവാടിയില്‍ സ്ത്രീ മുന്നേറ്റ യാത്രയുടെ മൈക്ക് ഓഫാക്കാന്‍ പോലീസ് തയാറായതിന് പിന്നിലെന്നും അവര്‍ പറഞ്ഞു. പിണറായി വിജയന്‍ നടത്തുന്ന യാത്രയില്‍ മാനന്തവാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇത്തരമൊരു നീക്കം നടത്തുമായിരുന്നോ എന്ന് ബിന്ദു ചോദിച്ചു.

ബിന്ദുകൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രക്കിടെ മാനന്തവാടി സബ് ഡിവിഷന്‍ മജിസ്‌റ്റേറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന് സ്ഥലത്ത് മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ മൈക്ക് ഓഫാക്കാന്‍ ആവശ്യപ്പെട്ട എസ്‌ഐയോട് തൊപ്പി തെറിപ്പിക്കുമെന്ന് ബിന്ദു കൃഷ്ണ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം ബിന്ദുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.