ബിന്ദുകൃഷ്ണയുടെ പുലഭ്യം: ഉമ്മൻ ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് വി.എസ്‌

single-img
6 February 2014

bindu-krishna-case-350x210ബിന്ദു കൃഷ്ണ പൊലീസിനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞെന്ന് വിഎസ് നിയമസഭയില്‍.പൂച്ചയുടെ മുന്നില്‍ പെട്ട എലിയെപ്പോലെയായി പൊലീസിന്റെ അവസ്ഥയെന്നും വിഎസ് പരിഹസിച്ചു.ബിന്ദുകൃഷ്ണയുടെ പുലഭ്യം പറച്ചിലിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

മാനന്തവാടിയില്‍ പൊലീസ് മ്ലേച്ഛമായ ഭാഷ ഉപയോഗിച്ചതിനാലാണ് എസ്‌ഐയെ ശകാരിച്ചതെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. മാനന്തവാടി കോടതിക്ക് മുമ്പില്‍ വെച്ചാണ് സംഭവം. സ്ത്രീ മുന്നേറ്റയാത്രക്കിടെ മാനന്തവാടി കോടതി പരിസരത്ത് മൈക്ക് ഉപയോഗിക്കുന്നത് തടയാനെത്തിയ പോലീസുകാരനെ ബിന്ദു കൃഷ്ണ തൊപ്പി തെറിപ്പിക്കുമെന്ന് പറഞ്ഞാണു ഭീഷണിപ്പെടുത്തിയത്