മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റത്തിനിടയായ സംഭവം :എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

single-img
6 February 2014

പാലാരിവട്ടത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റത്തിനിടയായ സംഭവത്തില്‍ എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പാലാരിവട്ടം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.ഷംസുദീനെയും ഡ്രൈവര്‍ നിയാസിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിന്‍്റെ അന്വേഷണ ചുമതലയുള്ള സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ജി ജെംയ്സാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ഏഷ്യാനെറ്റ് ലേഖകന്‍ അഞ്ജുരാജിനെയും ഇന്ത്യാവിഷന്‍ കാമറമാനെയും ആണ് തൊഴിലാളികള്‍ മര്‍ദ്ദിച്ചത് .ഇന്നുരാവിലെ ഓട്ടോ സമരത്തിനിടെ സമരാനുകൂലികള്‍ ഓട്ടോറിക്ഷകള്‍ തടയുന്നത് ചിത്രീകരിക്കുന്നതിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.