ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്റെ അന്താരാഷ്ട കരിയറിന് അവസാനം

single-img
5 February 2014

keviഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്റെ  അന്താരാഷ്ട കരിയറിന് അവസാനം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനും ട്വന്‍റി ട്വന്‍റി ലോക കപ്പിനുമുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന്  കെവിന്‍ പീറ്റേഴ്സനെ ഒഴിവാക്കി.104 ടെസ്റ്റിലും 136 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിനു വേണ്ടി രാജ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ടെസ്റ്റില്‍ 23 സെഞ്ച്വറിയടക്കം 8181 റണ്‍സും ഏകദിനത്തില്‍ ഒമ്പത് സെഞ്ച്വറിയടക്കം 4440 റണ്‍സും പീറ്റേഴ്‌സന്റെ പേരിലുണ്ട്.ക്രിക്കറ്റ് കളത്തില്‍ ഇനിയും താന്‍ സജീവ സാന്നിധ്യമായി നിലകൊള്ളുമെന്നും നിര്‍ഭാഗ്യവശാല്‍ അത് ഇംഗ്ലണ്ടിനു വേണ്ടിയായിരിക്കില്ലയെന്നുമാണ് പുറത്താക്കല്‍ തീരുമാനത്തോടുളള പീറ്റേഴ്‌സന്റെ തീരുമാനം.ടീമിന്‍റെ പരിശീലകനായിരുന്ന ആന്‍ഡി ഫ്ലവര്‍, ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് എന്നിവരുമായുള്ള അഭിപ്രായ ഭിന്നതയാണ് പുറത്താകലിനു പിന്നിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.പീറ്റേഴ്സന്‍ മികച്ച താരമാണെങ്കിലും ഇംഗ്ലണ്ട് ടീമിന്‍റെ ഭാവിയാണ് വലുതെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ പോള്‍ ഡൗണ്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത് .ദേശീയ ടീമില്‍നിന്നു പുറത്തായതോടെ ഐപിഎല്ലിന്റെ ഏഴാം സീസണിലെ എല്ലാ മത്സരങ്ങളിലും പീറ്റേഴ്‌സണ് കളിക്കാനാകും.