പസഫിക് സമുദ്രത്തില്‍ ദിക്കറിയാതെ ഒരുവര്‍ഷം; ജീവന്‍ നിലനിര്‍ത്തിയത് കടലാമയുടെ ചോരകുടിച്ച്

single-img
5 February 2014

4cast-away1ഒരു വര്‍ഷത്തോളം പസഫിക് സമുദ്രത്തില്‍ ദിശയറിയാതെ ഒഴുകി നടന്ന ബോട്ടിലെ മീന്‍പിടുത്തക്കാരന്‍ മാര്‍ഷല്‍ദ്വീപുകളിലെ തീരത്തടിഞ്ഞു. ഹൊസെ സാല്‍വദോര്‍ എന്ന എല്‍സാല്‍വദോര്‍ സ്വദേശിയാണ് ഒരു വര്‍ഷത്തോളം കടലില്‍ അകപ്പെട്ടുപോയത്. കൈകൊണ്ടു പിടികൂടിയ കടലാമകളുടെ രക്തംകുടിച്ചും പക്ഷികളെയും മീനുകളെയും ഭക്ഷിച്ചുമാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. മെക്‌സിക്കന്‍ തീരത്തുനിന്ന് 2012 ഡിസംബറില്‍ മീന്‍പിടിക്കാന്‍ പുറപ്പെട്ടതായിരുന്നു ഹൊസെ. ഒടുവില്‍ രക്ഷാപ്രവര്‍ത്തകരുടെ കയ്യിലെത്തുമ്പോള്‍ പ്രാകൃത രൂപത്തിലായിരുന്നു ഇദ്ദേഹം.