പാര്‍ലമെന്റില്‍ മൂന്നാം മുന്നണി പ്രത്യേക ബ്ലോക്കായി ഇരിക്കുവാന്‍ തീരുമാനിച്ചു

single-img
5 February 2014

Sharad_Yadavകോണ്‍ഗ്രസ്-ബിജെപി ഇതര കക്ഷികള്‍ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി-കോണ്‍ഗ്രസ് ഇതര കക്ഷികളുടെ യോഗത്തിലാണ് തീരുമാനം. ജെഡിയു നേതാവ് ശരദ് യാദവാണ് പുതിയ ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചത്. ഈ ആഴ്ച വീണ്ടും മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെ സംബന്ധിച്ച മറ്റു ചര്‍ച്ചകള്‍ക്കായി യോഗം ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.