അടിയന്തരപ്രമേയം അനുവദിക്കാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ വാക്കൗട്ട്

single-img
5 February 2014

Niyamasabhaനിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

എസ്.ശര്‍മ്മയാണ് പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മത്സ്യതൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും കവര്‍ന്നെടുക്കുന്നതാണ് തീരദേശ പരിപാലന നിയമമെന്ന് ശര്‍മ്മ ആരോപിച്ചു. എന്നാല്‍ ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി മത്സ്യതൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയ ശേഷം തീരദേശ പരിപാലന നിയമം നടപ്പാക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്പീക്കര്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.