രാഷ്ട്രീയക്കാര്‍ക്ക് മാസശമ്പളം ഏര്‍പ്പെടുത്തുന്നത് അഴിമതി തടയാന്‍ സഹായിക്കും : നാരായണമൂര്‍ത്തി

single-img
5 February 2014

പനാജി : അഴിമതി തടയുന്നതിന് രാഷ്ട്രീയക്കാര്‍ക്ക് ശമ്പളം ഏര്‍പ്പെടുത്തുന്നത്കോ ആണ്ര്‍ നല്ല പരിഹാരമെന്നു ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി.   കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവുകള്‍ക്ക് ലഭിക്കുന്ന മാതൃകയില്‍ ഏറ്റവും മികച്ച പ്രതിമാസ ശമ്പളം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗോവയിലെ പനാജിയില്‍ ഡി.ഡി കൊസാംബി ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ് ഒരു രാഷ്ട്രീയക്കാരന്റെ ജീവിതം. നിരന്തര യാത്രകള്‍, കഠിനാധാനം… എന്നാല്‍, ഇതിനാന്നും അര്‍ഹമായ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നില്ല. ചെയ്യുന്ന ജോലിക്കുള്ള അര്‍ഹമായ പ്രതിഫലമല്ല ഔദ്യോഗികമായി അവര്‍ കൈപ്പറ്റുന്ന തുക’ -മൂര്‍ത്തി പറഞ്ഞു.

രാഷ്ട്രീയക്കാര്‍ നിര്‍വഹിക്കുന്ന കാഠിന്യമേറിയ കാര്യങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കിയില്ലെങ്കില്‍ നാമവരെ അരുതാത്ത കാര്യങ്ങളിലേക്ക് നയിക്കുകയാവും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഐ.ടി സ്ഥാപനത്തിലെ വലിയ ശമ്പളമുള്ള ഉദ്യോഗം ഉപേക്ഷിച്ച് എം.പിയാവാന്‍ ഇറങ്ങിത്തിരിച്ച ഒരാളുടെ കഥ അദ്ദേഹം ഉദ്ധരിച്ചു. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് അയാളിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.