മുഷാറഫ് ഏഴിനു കോടതിയില്‍ ഹാജരാകും

single-img
5 February 2014

Pervez-Musharraf_2വിചാരണ നേരിടുന്ന മുന്‍ പാക് സൈന്യാധിപന്‍ പര്‍വേസ് മുഷാറഫ് ഏഴിനു കോടതിയില്‍ ഹാജരായേക്കുമെന്നു പോലീസ് അറിയിച്ചു. സൈനികാശുപത്രിയില്‍ കഴിയുന്ന മുഷാറഫിനുവേണ്ടി അദ്ദേഹത്തിന്റെ സുരക്ഷാ ടീം വാറന്റ് കൈപ്പറ്റുകയും ജാമ്യത്തുക കെട്ടിവയ്ക്കുകയും ചെയ്തു. പലതവണ സമന്‍സയച്ചിട്ടും സുരക്ഷാ, ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഷാറഫ് കോടതിയില്‍ ഹാജരാവാതെ ഒഴിഞ്ഞുമാറുകയായിരുന്നു. യുഎസില്‍ ചികിത്സയ്ക്കു പോകണമെന്ന മുഷാറഫിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.