മംഗ്ലീഷ് പറയാൻ മമ്മൂട്ടിക്കൊപ്പം ഫഹദ് വരില്ല

single-img
5 February 2014

394576_346031395508166_797944108_nസലാം ബാപ്പു റെഡ് വൈനിനു ശേഷം സംവിധാനം ചെയ്യുന്ന മംഗ്ലീഷിൽ ഫഹദ് ഫാസിൽ അഭിനയിക്കില്ല,സലാം ബാപ്പു തന്നെയാണു ഇക്കാര്യംളറിയിച്ചത്.ഫഹദും മമ്മൂട്ടിയും മംഗ്ലീഷിലൂടെ ഒന്നിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.സലാമിന്റെ ആദ്യ ചിത്രമായ ‘റെഡ്‌വൈനി’ല്‍ ഫഹദും മോഹന്‍ലാലുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്‌.

മീൻ കച്ചവടക്കാരന്റെ വേഷത്തിലാണു മമ്മൂട്ടി മംഗ്ലീഷിൽ അഭിനയിക്കുക.റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ മുഹമ്മദ് ഹനനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്രപ്രവര്‍ത്തകനായ കെപി റിയാസിന്റേതാണു രചന