കൃഷ്ണന്‍കുട്ടിയുടെ സോഷ്യലിസ്റ്റ് ജനത ജനതാദളില്‍ ലയിച്ചു

single-img
5 February 2014

k-krishnankuttyസോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) യില്‍ നിന്നും വിട്ട കൃഷ്ണന്‍കുട്ടി വിഭാഗം ജനതാദളില്‍ ലയിച്ചു. ലയന സമ്മേളനം പാലക്കാട് ചെറിയകോട്ട മൈതാനത്ത് ജനതാദള്‍-എസ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ ഉദ്ഘാടനം ചെയ്തു.

രാജ്യം ഇന്നു മൂന്നാം ബദലിനായി ദാഹിക്കുകയാണെന്നു ദേവഗൗഡ പറഞ്ഞു. എന്‍ഡിഎയും യുപിഎയും മാറിമാറി ഭരിച്ചിട്ടും ഇവര്‍ രാജ്യത്തിനു സമ്മാനിച്ചതു വികലമായ നയങ്ങളാണ്. ഇതിന്റെ ദുരന്തമാണു ജനം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ 70 ശതമാനം വരുന്ന കാര്‍ഷികമേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞില്ല. ഇതിനൊരു പരിഹാരമായിട്ടായിരിക്കണം മൂന്നാം മുന്നണി വരേണ്ടതെന്നു ദേവഗൗഡ പറഞ്ഞു.

ജനതാദള്‍ കേരള ഘടകത്തിന്റെ ജീവനാഡിയായിരുന്ന കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സ്വന്തം വീട്ടിലേക്കു തിരിച്ചുവന്നിരിക്കുകയാണ്. കൃഷ്ണന്‍കുട്ടി, മാത്യു ടി.തോമസ്, സി.കെ.നാണു തുടങ്ങിയ സീനിയര്‍ നേതാക്കളുടെ കീഴിലുള്ള പ്രസ്ഥാനത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.