കൊറിയന്‍ യുദ്ധകാലത്ത് വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ പുനഃസമാഗമം നടത്താന്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ധാരണയായി

single-img
5 February 2014

കൊറിയന്‍ യുദ്ധകാലത്ത് വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ പുനസമാഗമം നടത്താന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായി. 1950-53 കാലയളവില്‍ നടന്ന കൊറിയന്‍ യുദ്ധവും , കൊറിയയുടെ വിഭജനവും മൂലം ലക്ഷക്കണക്കിന്‌ കുടുംബങ്ങള്‍ ആണ് വേര്‍പിരിഞ്ഞത്. 2010-നു ശേഷം ആദ്യമായാണ്‌ ഇത്തരം ഒരു സംരഭത്തിനു രണ്ടു രാജ്യങ്ങളും തയ്യാറാകുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഇത്തരമൊരു സമാഗമം നടത്താനുള്ള പദ്ധതി നോര്‍ത്ത് കൊറിയ തള്ളിയിരുന്നു.ഈ മാസം അവസാനം ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. പ്രസ്തുത അഭ്യാസം ഉത്തര കൊറിയയെ പ്രകൊപിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഉത്തര കൊറിയയിലെ മൌണ്ട് കുംഗാംഗ് റിസോര്‍ട്ടില്‍ വെച്ച് ഫെബ്രുവരി 20 മുതല്‍ 25 വരെ ആണ് ഈ  കുടുംബ സംഗമം നടത്തുന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ വീണ്ടും കണ്ടുമുട്ടാന്‍ ഉള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്.