തുറന്ന ജയിലിനായുള്ള സ്ഥലമെടുപ്പ്: സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിൽ നേരിയ സംഘർഷം

single-img
5 February 2014

kattayikkonamകാട്ടായിക്കോണം പ്രദേശത്തെ സ്ഥലമെടുപ്പിൽ പ്രതിഷേധിച്ച് നടക്കുന്ന ഹർത്താലിലും റോഡ് ഉപരോധത്തിലും നേരിയ സംഘർഷം.ആർ.സി.സി തുറന്ന ജയിൽ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പറഞ്ഞാണു കാട്ടായിക്കോണം,ചന്തവിള,മാങ്ങാട്ടുകോണം,ശാസ്തവട്ടാം ഭാഗങ്ങളിൽ നിന്നും സ്ഥലം എടുക്കുന്നത്.2011 ലെ സാറ്റലൈറ്റ് സർവേ പ്രകാരം ജനവാസ കേന്ദ്രങ്ങളായ ഇവിടെ തരിശു ഭൂമി എന്ന് പറഞ്ഞാണു ഏറ്റെടുക്കാനാണു നീക്കം നടക്കുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു

വികസന പ്രവർത്തനങ്ങളുടെയോ എടുക്കുന്ന സ്ഥലത്തിന്റെയോ കരട് രൂപരേഖയോ പോലും പുറത്ത് വിടാതെയാണു സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം.സ്ഥലം എം.എൽ.എയും കോർപ്പറെഷൻ കൗൺസിലർമാരും പ്രശ്നത്തിൽ ഇടപെടില്ലെന്നും സ്ഥലം ഏറ്റെടുക്കുന്ന ഗൂഡനീക്കത്തിൽ ഇവർക്ക് വ്യക്തമായ പങ്ക് ഉണ്ടെന്നും സമരക്കാർ ആരോപിക്കുന്നു

റോഡ് ഉപരോധത്തെ തുടർന്ന് അക്രമാസക്തരായ സമരക്കാർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റഫീക്കിനെ മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് വെച്ചു.