കാണ്‍പൂര്‍ ഐ ഐ ടി യില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

single-img
5 February 2014

കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ഥി ആയ മഞ്ചുനാഥ് ആണ് മരിച്ചത്.ഹോസ്റ്റലിലെ തന്റെ   മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മഞ്ചുനാഥിനെ കാണപ്പെട്ടത്.

ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ആയ മഞ്ചുനാഥ് കര്‍ണാടക സ്വദേശിയാണ്.മഞ്ചുനാഥ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് ആദ്യം കണ്ടത് സഹപാഠികളാണ്.കുറച്ചു ദിവസങ്ങളായി മഞ്ചുനാഥ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമാണെന്ന് സഹപാഠികള്‍ പറഞ്ഞു.

ഈ കഴിഞ്ഞ ഡിസംബര്‍ മുതലിങ്ങോട്ട്‌ തുടര്‍ച്ചയായി മൂന്നാമത്തെ വിദ്യാര്‍ഥി ആണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്.കഴിഞ്ഞ മാസം 2-നു ആന്ധ്രാപ്രദേശ് സ്വദേശിയായ സായികുമാര്‍ റെഡ്ഡി എന്ന വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്.2005-2010 കാലയളവില്‍ കാണ്പൂര്‍ ഐ ഐ ടിയില്‍ മാത്രം എട്ട് വിദ്യാര്‍ഥികള്‍ ആണ് ആത്മഹത്യ ചെയ്യുകയോ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുകയോ ചെയ്തിട്ടുള്ളത്.

ഇന്ത്യയുടെ അഭിമാനമായ ഐ ഐ ടികളില്‍  വിദ്യാര്‍ഥി ആത്മഹത്യകളുടെ എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷമായി വളരെ കൂടുതല്‍ ആണ്.പിരിമുറുക്കവും വിഷാദവുമാണ് ആത്മഹത്യ കൂടാന്‍ കാരണമായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്