ജോര്‍ജ് തിരികെ തരുമെന്നു പറഞ്ഞ അഞ്ചു ലക്ഷം നല്കണമെന്നു ചിറ്റിലപ്പിള്ളി

single-img
5 February 2014

chittiകൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വൃക്ക ദാനം ചെയ്തതിനു പാരിതോഷികമായി നല്കിയ അഞ്ചുലക്ഷം രൂപ തിരികെ കൊടുക്കുമെന്നു പ്രഖ്യാപിച്ച ഇരിട്ടിക്കടുത്ത വെളിമാനത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോര്‍ജിനോടു പണം തിരികെ നല്കണമെന്ന് ആവശ്യപ്പെട്ടു ചിറ്റിലപ്പിള്ളി രംഗത്തെത്തി.

എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തെ ചോദ്യംചെയ്ത വീട്ടമ്മയായ സന്ധ്യക്കു ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ നല്‍കിയതില്‍ പ്രതിഷേധിച്ചാണു തനിക്കു നല്കിയ പണം തിരിച്ചു നല്കുമെന്നു ജോര്‍ജ് മാധ്യമങ്ങള്‍ മുഖേന അറിയിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനമെന്ന നിലയിലാണു തനിക്കു പണം നല്കിയതെന്നും എന്നാല്‍, സന്ധ്യക്കു പണം നല്കിയതു വഴി ജനകീയ സമരത്തെ വിലകുറച്ചു കാണിക്കാനാണു കൊച്ചൗസേപ്പ് ശ്രമിച്ചതെന്നും പറഞ്ഞാണ് ജോര്‍ജ് പണം മട്കകി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

മാധ്യമങ്ങളിലൂടെ ജോര്‍ജിന്റെ പ്രസ്താവന വായിച്ചെന്നും പണം ആവശ്യമില്ലെങ്കില്‍ ഉടന്‍ തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണു ചിറ്റിലപ്പിള്ളി കിഡ്‌നി ഫൗണേ്ടഷന്‍ അധികൃതര്‍ കത്തയച്ചത്. ചിറ്റിലപ്പള്ളി നല്‍കിയ പണം കൊണ്ട് താന്‍ സാധുജന പരിപാലന കേന്ദ്രവും അവര്‍ക്കു വേണ്ടിയുള്ള വാഹനവും വാങ്ങിയെന്നും എന്നാല്‍ തന്റെ പേരിലുള്ള സ്ഥലം വിറ്റു പണം ഉടന്‍ തിരിച്ചുനല്‍കുമെന്നും ഇതിനു മറുപടി പറഞ്ഞിട്ടുണ്ട്. അതേസമയം പണം തിരിച്ചുനല്കാനായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.