മൈക്ക് ഉപയോഗം :എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് ബിന്ദു കൃഷ്ണയുടെ ഭീഷണി

single-img
5 February 2014

binduമൈക്ക് ഉപയോഗിക്കുന്നത് വിലക്കാനെത്തിയ പോലീസുകാരന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയുടെ ശകാരവര്‍ഷം. മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്താണ് എസ്.ഐ ഷാജുവിനെതിരെ ബിന്ദു കൃഷ്ണ ശകാരവര്‍ഷം ചൊരിഞ്ഞത്.ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ സുരക്ഷാ മുന്നേറ്റ യാത്ര വയനാട്ടിലെ മാനന്തവാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.ആർ.ഡി.ഒ ഓഫീസിന് സമീപം ഉച്ചഭാഷണി ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവുണ്ടെന്നും മൈക്ക് ഓഫ് ചെയ്യണമെന്നും എസ്.ഐ ഷൈജു ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടു.

എന്നാൽ ബിന്ദു വഴങ്ങിയില്ല.സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ജാഥ വരുമ്പോൾ മൈക്ക് ഓഫ് ചെയ്യാൻ പറയുമോയെന്നു ചോദിച്ച ബിന്ദു കൃഷ്ണ തങ്ങൾക്കെതിരെ കേസെടുത്താൽ എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും ഭീഷണി മുഴക്കി. കേരളത്തിലെ സ്ത്രീകളോട് എന്തും ആവാമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്. അത് മനസിൽ വച്ചാൽ മതി. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയ കാര്യം അറിഞ്ഞില്ലേയെന്നും ബിന്ദു കൃഷ്ണ ചോദിച്ചു. മുൻ സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രേതം പൊലീസുകാരെ വിട്ടു പോയിട്ടില്ലെന്നും അവർ പറഞ്ഞു.