തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

single-img
4 February 2014

manതെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെ പുതിയ സംസ്ഥാനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തിരക്കിട്ട കൂടിക്കാഴ്ചകളുമായി ഡല്‍ഹിയില്‍ സജീവമാണ്.ഇതിനിടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കരടു ബില്ലിന് മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കി. അടുത്ത കേന്ദ്ര മന്ത്രിസഭായോഗം ബില്‍ പരിഗണിക്കും. തെലങ്കാന വിഷയത്തില്‍ രാഷ്ട്രപതിയെ കാണാനും പ്രതിഷേധ സൂചകമായി ഇന്ദിരാഗാന്ധി സമാധിയില്‍ മൗന ധര്‍ണയിരിക്കുന്നതിനുമായി ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഡല്‍ഹിയിലെത്തി. രാവിലെ പ്രധാനമന്ത്രിയുമായി ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തി.അതേസമയം തന്നെ  തെലങ്കാന ബില്ലിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എല്‍കെ അദ്വാനിയുമായി തെലുങ്ക് ദേശം നേതാവ് ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി.