സേലത്ത് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; നാല് മരണം

single-img
4 February 2014

salem-district-mapസേലത്ത് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേന്റെ ബസും ഇഷ്ടിക കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്‌ടോടെയാണ് അപകടം.

ചെന്നൈയില്‍ നിന്നും മേട്ടുപാളയത്തേയ്ക്കുള്ള യാത്രയിലായിരുന്നു ബസ്. ബസ് ഡ്രൈവര്‍ ടി.പളനിസാമി, ലോറി ഡ്രൈവര്‍ എ.കുമാരവേല്‍, ബസ് യാത്രക്കാരായ ധനലക്ഷ്മി, ജയകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവരെ സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.