റഷ്യയില്‍ വിദ്യാര്‍ഥി രണ്ടുപേരെ വെടിവച്ചുകൊന്നു

single-img
4 February 2014

Russiaറഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അധ്യാപികയെയും പോലീസ് ഓഫീസറെയും വെടിവച്ചുകൊന്നു. 20 സഹപാഠികളെ ക്ലാസ്മുറിയില്‍ ബന്ദികളാക്കുകയും ചെയ്തു. വടക്കന്‍ മോസ്‌കോയിലെ ഒരു സ്‌കൂളിലാണ് റൈഫിളുമായി എത്തിയ വിദ്യാര്‍ഥി ക്രുരത കാട്ടിയത്. വിദ്യാര്‍ഥികളെയും അധ്യാപികയെയും ബയോളജി ക്ലാസ് റൂമില്‍ അക്രമിബന്ദികളാക്കുകയായിരുന്നു. വിദ്യാര്‍ഥിയെ ഏറെ സമയത്തിനുശേഷം പോലീസ് കീഴ്‌പ്പെടുത്തി.