പെട്രോള്‍ പമ്പ്‌ ഉടമകള്‍ മൂന്ന് ദിവസത്തെ സമരത്തിലേക്ക്‌

single-img
4 February 2014

petrolപെട്രോള്‍ പമ്പ്‌ ഉടമകള്‍ സംസ്‌ഥാനവ്യാപകമായി 10-ന്‌ 24 മണിക്കൂറും 18, 19 തീയതികളില്‍ 48 മണിക്കൂറും ഇന്ധനം വാങ്ങാതെയും വില്‍ക്കാതെയും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ച സമരത്തിലെ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ ലംഘിച്ച സിവില്‍ സപ്ലൈസ്‌ സെക്രട്ടറിയുടേയും ഓയില്‍ കമ്പനികളുടേയും നിഷേധാത്മക നിലപാടുകള്‍ക്കെതിരേയാണ്‌ സമരം.പുതിയ പെട്രോള്‍ പമ്പ്‌ തുടങ്ങുന്നതിനു വ്യക്‌തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക, ബാഷ്‌പീകരണ നഷ്‌ടത്തിനു പരിഹാരമുണ്ടാക്കുക, സാമൂഹ്യവിരുദ്ധരില്‍ നിന്നും പെട്രോള്‍ പമ്പിനേയും ജീവനക്കാരേയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, അനാവശ്യ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കുന്ന കേരള സര്‍ക്കാര്‍ നയം തിരുത്തുക, ഇന്ധനത്തിനു പമ്പുടുകള്‍ മുടക്കുന്ന തുകയ്‌ക്ക്‌ ആനുപാതികമായി കമ്മിഷന്‍ നല്‍കുന്ന രീതി നടപ്പാക്കുക, ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, ഓയില്‍ കമ്പനികളുടെ നഷ്‌ടക്കണക്കിലെ മറിമായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.  നിലവിലെ 2000 ഓളം പെട്രോള്‍ പമ്പുകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. പത്ത് ശതമാനത്തിലേറെ പമ്പുകള്‍ നടത്തിക്കൊണ്ട് പോകാനാവാത്തതിനാല്‍ അടച്ചുപൂട്ടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

.