കുരുമുളക് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്

single-img
4 February 2014

pepperരണ്ടുപതിറ്റാണ്ടു മുമ്പത്തെ റെക്കോഡ്‌ ഭേദിച്ചു മുന്നേറിയശേഷം നേരിയ തോതില്‍ താഴ്‌ന്ന കുരുമുളകു വില ഈ വര്‍ഷത്തെ റെക്കോഡും മറികടന്നു കുതിക്കുന്നു. മൂന്നുമാസം മുന്‍പ് കുരുമുളകിന് ഏറ്റവും ഉയര്‍ന്ന വില 510-12 രൂപയായിരുന്നു.    ഇന്നലെ ഇത്‌ 527 വരെ എത്തി.പണിക്കന്‍കുട്ടി അടക്കമുള്ള സ്‌ഥലങ്ങളിലാണ്‌ ഇന്നലെ ഈ വിലയ്‌ക്ക്‌ കുരുമുളകു വിറ്റഴിഞ്ഞത്‌. അഞ്ചു മുതല്‍ 10 വരെ രൂപയുടെ വര്‍ധനയാണ്‌ ചില ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്‌. വിലയിലെ കുതിച്ചുചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. പുതുവര്‍ഷത്തിലാണു കുരുമുളകു വില 520 -ല്‍ എത്തിയത്‌. ഇതിനുശേഷം അഞ്ഞൂറിലേയ്‌ക്ക്‌ താഴ്‌ന്ന വിലയാണ്‌ വീണ്ടും കുതിക്കുന്നത്‌. തായ്‌ലാന്‍ഡില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച്‌ ഉത്‌പാദനം നടക്കാത്തതുമാണ്‌ വില ഉയരാന്‍ കാരണമെന്നാണു വിലയിരുത്തല്‍. ഉപഭോഗത്തില്‍ വര്‍ധനവ്‌ ഉണ്ടായപ്പോള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ഉത്‌പാദനത്തില്‍ ഈ വര്‍ഷം 40 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ്‌ കരുതുന്നത്‌.