ആയുര്‍ദൈര്‍ഘ്യം കൂടുതല്‍; പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ

single-img
4 February 2014

Pentionആയൂര്‍ദൈര്‍ഘ്യം കൂടിയത് പരിഗണിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്താ പെന്‍ഷന്‍ പ്രായം 56-ല്‍ നിന്ന് 58 ആക്കി ഉയര്‍ത്താന്‍ ധനവിനിയോഗ അവലോകന സമിതിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ ശുപാര്‍ശ. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

പെന്‍ഷന്‍ വിതരണത്തിന് ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവച്ച് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയെ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.