സൌദിയിലെ തടിയന്‍ തന്റെ ഭാരം 320 കിലോ കുറച്ചു : നടപടി രാജാവിന്റെ ഉത്തരവ് പ്രകാരം

single-img
4 February 2014

619 കിലോ ഭാരമുണ്ടായിരുന്ന സൗദി അറേബ്യന്‍ പൌരന്‍ രാജാവിന്റെ ഉത്തരവിന്‍പ്രകാരം തന്റെ ഭാരം 320 കിലോ കുറച്ചു.രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .

ലോകത്തേറ്റവും ഭാരമുള്ള കൌമാരക്കാരന്‍ എന്നറിയപ്പെട്ടിരുന്ന ഖാലിദ് മൊഹസീന്‍ അല്‍ ശായരി ആണ് തന്റെ ഭാരം 290 കിലോ ആക്കി കുറച്ചത്.അമിതഭാരം മൂലം തന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഖാലിദിനെ അബ്ദുള്ള രാജാവ് നേരിട്ട് ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.

റിയാദിലെ കിംഗ്‌ ഫഹദ് മെഡിക്കല്‍ സെന്ററിലാണ് ഖാലിദിന്റെ തടി കുറക്കാന്‍ ഉള്ള ചികിത്സ നടത്തിയത്.നാലുമാസം കൊണ്ട് 320 കിലോ ഭാരം കുറയുന്നത് ഒരു റെക്കോര്ഡ് നേട്ടം ആണ്.

ഖാലിദിന്റെ ഹൃദയവും ശ്വാസകോശവും എല്ലാം ഇപ്പോള്‍ ശരിയാം വണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഖാലിദിനെ ശുശ്രൂഷിക്കാന്‍ ഇരുപത്തിയൊന്നു  ഡോക്ടര്‍മാരും പതിനഞ്ചു  നഴ്സുമാരും ഉണ്ടായിരുന്നു.

ആദ്യത്തെ മൂന്നു മാസം കൊണ്ട് ഏതാണ്ട് 150 കിലോ ഭാരം കുറഞ്ഞു.പിന്നീട് അടിവയറ്റില്‍ നടത്തിയ ഒരു ശസ്ത്രക്രിയയാണ് ബാക്കി 170 കിലോ കുറക്കാന്‍ സഹായിച്ചത്.