പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
4 February 2014

Niyamasabha1കര്‍ഷകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സംഭവിക്കുന്ന റബ്ബര്‍ വിലയിടിവ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും കെ.സുരേഷ്‌കുറുപ്പാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

റബ്ബര്‍ സംഭരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്ത് വില കൊടുത്തും റബ്ബര്‍ വില പിടിച്ചു നിര്‍ത്തുമെന്ന് ധനമന്ത്രി കെ.എം.മാണിയും സഭയില്‍ വ്യക്തമാക്കി. റബ്ബര്‍ സംഭരണത്തിന് ആവശ്യമായ തുക സംസ്ഥാന വകയിരുത്തുമെന്നും മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഇതോടെയാണ് പ്രതിപക്ഷം സഭ വിട്ട് പുറത്തുപോയത്.