നെല്‍സണ്‍ മണ്ഡേലയുടെ വില്‍പ്പത്രം പരസ്യമാക്കി

single-img
4 February 2014

Nelson-Mandela-MAI_1459587aഅന്തരിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ 41 ലക്ഷം ഡോളര്‍ വിലയുള്ള സ്വത്ത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിക്കുമായി വീതിച്ചുനല്‍കും. മുന്‍ ജീവനക്കാര്‍ക്കും നിരവധി സ്‌കൂളുകള്‍ക്കും അദ്ദേഹത്തിന്റെ സ്വത്തില്‍ പങ്കാളിത്തമുണെ്ടന്നും തിങ്കളാഴ്ച പരസ്യമാക്കിയ വില്‍പ്പത്രത്തില്‍ പറയുന്നു. ഡെപ്യൂട്ടി ചീഫ് ജസ്റ്റീസ് ഡികാംഗ് മോസെനികിയാണ് വില്‍പ്പത്രത്തിലെ വിവരങ്ങള്‍ വിശദീകരിച്ചത്.