പത്മരാജന്റെ പ്രശസ്‌തമായ ചിത്രം ‘കൂടെവിടെ’ ഹിന്ദിയില്‍ റീമെയ്‌ക്കിനൊരുങ്ങുന്നു.

single-img
4 February 2014

pritപത്മരാജന്റെ പ്രശസ്‌തമായ ചിത്രം ‘കൂടെവിടെ’ ഹിന്ദിയില്‍ റീമെയ്‌ക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തെ പൃഥ്വിരാജ്‌ അവതരിപ്പിക്കും. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ്‌ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. അയ്യാ, ഔറംഗസേബ്‌ തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ പൃഥ്വി ഇതിനു മുമ്പ്‌ അഭിനയിച്ചിട്ടുണ്ട്‌. റാണി മുഖര്‍ജിയ്‌ക്കൊപ്പം അഭിനയിച്ച ‘അയ്യാ’ വിജയിച്ചില്ലെങ്കിലും ‘ഔറംഗസേബി’ലെ പൃഥ്വിയുടെ പ്രകടനം കൈയടി നേടിയിരുന്നു.മമ്മൂട്ടി, റഹ്‌മാന്‍, സുഹാസിനി എന്നിവരായിരുന്നു 1983-ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ കൂടെവിടെയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ഒരു അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം പത്മരാജന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. മണിരത്നത്തിന്റെ സഹസംവിധായികയായിരുന്ന പ്രിയയാണ്‌ റീമേക്ക്‌ സംവിധാനം ചെയ്യുന്നത്‌. ബിജോയ്‌ നമ്പ്യാരാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം.