ജസീറയുടേത് സ്‌പോണ്‍സേര്‍ഡ് സമരം, മക്കളുടെ പേരില്‍ കാശു കൊടുക്കാം: ചിറ്റിലപ്പള്ളി

single-img
4 February 2014

chittiതന്റെ വസതിക്ക് മുന്നില്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം ആവശ്യപ്പെട്ട് ജസീറ നടത്തുന്ന സമരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെയാണെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ജസീറയുടെ മക്കളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ താന്‍ തയാറാണെന്നും ജസീറ തന്റെ വസതിക്ക് മുന്നില്‍ ഇരിക്കുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി.

ചിറ്റലപ്പള്ളി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജസീറ തിങ്കളാഴ്ചയാണ് ചിറ്റിലപ്പള്ളിയുടെ വസതിക്ക് മുന്നില്‍ സത്യാഗ്രഹം തുടങ്ങിയത്.