വിയ്യൂര്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയേക്കും

single-img
4 February 2014

CentralJail,Viyyurഅന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ജയിലറും വെല്‍ഫെയര്‍ ഓഫീസറുമടക്കമുളള ഉദ്യോഗസ്ഥലം മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള ഗുണ്ടാനേതാക്കളുമായി ഇവര്‍ക്കുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളാനിരിക്കെയാണ് ടി.പി. കേസിലെ പ്രതികളെ ജയിലില്‍ മര്‍ദിച്ചതായ പരാതികൂടി ഉണ്ടായത്. ഇതോടെയാണ് വിയ്യൂര്‍ ജയിലില്‍ കൂട്ട സ്ഥലംമാറ്റത്തിനു കളമൊരുങ്ങിയിരിക്കുന്നതെന്ന് സൂചന.

കുപ്രസിദ്ധ ഗുണ്ടയും കൊരട്ടി സ്വദേശിയുമായ വിനോയ്ഭായ് ഏര്‍പ്പെടുത്തിക്കൊടുത്ത ആഡംബര കാറിലായിരുന്നു മുന്‍ ജയില്‍ ഡിജിപിയുടെ മകളുടെ വിവാഹത്തിനു വിയ്യൂര്‍ ജയില്‍ അധികൃതര്‍ പോയതെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജയിലിലെ ഭക്ഷ്യവിഷബാധയും ഈ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ അഴിച്ചുപണി അനിവാര്യമാണെന്നു ജയില്‍വകുപ്പിനു ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് ഈ നടപടിയെന്നതാണ് അധികൃതര്‍ നല്‍കുന്ന വിശദീരണം.