കറാച്ചി ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ മരിച്ച നിലയില്‍

single-img
4 February 2014

പാക്കിസ്ഥാനിലെ കറാച്ചിയിലെ ലാന്ധി ജയിലില്‍ ഒരു ഇന്ത്യന്‍ തടവുകാരന്‍ മരിച്ച നിലയില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനി മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ട് പി ടി ഐ ആണ് സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

സമുദ്രാതിർത്തി കടന്ന മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ കിഷോർ ഭഗവാൻ എന്ന തടവുകാരനാണ് മരിച്ചത്.തടവിലിരകിയ്‌ക്കെ കിഷോര്‍ ജയില്‍ ചാടിയിരുന്നു. എന്നാല്‍ പത്ത് മാസങ്ങള്‍ക്കുള്ളില്‍ കറാച്ചിയില്‍ നിന്ന് ഇയാളെ വീണ്ടും പൊലീസ് കണ്ടെത്തുകയും ജയിലിലാക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്‍റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം എത്രയും വേഗം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറുമെന്നു ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കഴിഞ്ഞ വര്‍ഷമാണ്‌ ലാഹോറില്‍ ഇന്ത്യന്‍ തടവുകാരനായ സരബ്ജിത് സിംഗ് സഹതടവുകാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.2013 ഡിസംര്‍ 19 ന് ഭിഖ ലഖ ഷിയാല്‍ (35) എന്ന ഇന്ത്യക്കാരനായ മത്സ്യ ബന്ധനത്തൊഴിലാളിയെയും പാക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഷിയാലിന്റെ മൃതദേഹം ഇതുവരെയും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല.