പാകിസ്ഥാനി ബാന്‍ഡിനെതിരെ മുംബായില്‍ ശിവസേനയുടെ പ്രതിഷേധം

single-img
4 February 2014

പാക്കിസ്ഥാനി സംഗീതജ്ഞര്‍ രാജ്യം വിടണം എന്നാവശ്യപ്പെട്ട് ശിവസേനയുടെ പ്രതിഷേധം.പാകിസ്ഥാനില്‍ നിന്നുള്ള മ്യൂസിക് ബാന്‍ഡ് ആയ മെകാല്‍ ഹസനിലെ പാട്ടുകാര്‍ക്ക് നേരെ ആണ് ശിവസേനയുടെ പ്രതിഷേധം.

ഏതാണ്ട് അന്‍പതോളം ശിവസേന പ്രവര്‍ത്തകര്‍ മെകാന്‍ ഹസന്‍ ബാന്‍ഡ് അംഗങ്ങള്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് മുദ്രാവാക്യങ്ങളുമായി ഇടിച്ചുകയറുകയായിരുന്നു.ബാന്‍ഡ് അംഗങ്ങള്‍ അവരുടെ രാജ്യത്തേക്ക് തിരിച്ചു പോകണം എന്നാവശ്യപ്പെട്ടാണ് ശിവസേനയുടെ ഈ പ്രതിഷേധം. സൂഫി റോക്ക് എന്ന വിഭാഗത്തില്‍ പെട്ട സംഗീതം ആണ് ഈ ബാന്‍ഡ് കൈകാര്യം ചെയ്യുന്നത്.ഇന്ത്യന്‍ കലാകാരന്മാരോടൊപ്പം സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിക്കാനാണ് അവര്‍ പത്രസമ്മേളനം നടത്തിയത്.

എന്നാല്‍ ശിവസേനയുടെ അക്രമങ്ങളെ പോലീസ് വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ല എന്നാണു ആരോപണം ഉയരുന്നത്.പോലീസ് കാഴ്ച്ചക്കാരെപ്പോലെ നോക്കിനില്ക്കുകയായിരുന്നു എന്ന് പ്രസ്‌ ക്ലബ്ബിലെ ഉദ്യോഗസ്ഥന്‍ ഗുര്‍ബീര്‍ സിംഗ് പറഞ്ഞു.